Trending Now

പത്തനംതിട്ട സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപിക ആയമാർ പത്തനംതിട്ട സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

സി പി ഐ (എം )ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഡി ബൈജു ധർണ്ണ ഉദ്ഘാടനം ചെയ്തു. സർക്കാർ സ്കൂളിൽ ഓണറേറിയം വാങ്ങുന്ന അധ്യാപികമാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പളസ്കെയിൽ അനുവദിക്കുക , 2012 ന് ശേഷം നിയമിച്ച അധ്യാപിക – ആയമാർക്ക് നിയമന അംഗീകാരം നൽകി ഓണറേറിയം അനുവദിക്കുക, പെൻഷൻപ്രായം നിജപ്പെടുത്തി പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്.

കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സജീന ഐ സ്വാഗതംപറഞ്ഞു , ജില്ലാ പ്രസിഡന്‍റ് വീണ വി.പിള്ള അദ്ധ്യക്ഷത വഹിച്ചു ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രസന്ന എസ് നായർ , നിഷ എം എന്നിവര്‍ സംസാരിച്ചു

error: Content is protected !!