ഓമനകുട്ടന്‍റെ മരണം അന്വേഷിക്കണം -കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സി പിഐ ( എം) കോന്നി മുൻ ലോക്കൽ സെക്രട്ടറി ഓമനകുട്ടന്‍റെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു . സി.പി.എം നേതാക്കൻമാരുടെ നിരന്തര പീഡനത്തിന്‍റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള സംഭവമുണ്ടായത് എന്നും കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു .

ഓമനക്കുട്ടനെ ജോലിയിൽ നിന്നും നീക്കം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്ന സമീപനമായിരുന്നുസി പി എം സ്വീകരിച്ചത്, ഈ സംഭവത്തെ സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടതായി പ്രസിഡന്‍റ് എസ്സ് സന്തോഷ് കുമാര്‍ അറിയിച്ചു