Trending Now

കോന്നി താലൂക്കായിട്ട് നാളെ ഏഴ് വർഷം: പട്ടയം കാത്ത് മലയോര കര്‍ഷകര്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും .

ഏഴു വര്‍ഷം തികഞ്ഞിട്ടും കോന്നിയിലെ മലയോര കര്‍ഷകരുടെ പട്ടയ വിഷയത്തില്‍ മെല്ലെ പോക്ക് ആണ് . ഇനിയും പട്ടയം ലഭിക്കാന്‍ ഉള്ളവര്‍ അപേക്ഷ നല്‍കണം എന്നുള്ള അറിയിപ്പ് വന്നതോടെ 6000 പേരോളം അപേക്ഷ വീണ്ടും നല്‍കി .

തണ്ണിത്തോട് ,സീതത്തോട് ,ചിറ്റാര്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ ആണ് പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കിയത് . പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി എന്നത് ഒഴിച്ചാല്‍ കാര്യമായ നീക്ക് പോക്ക് ഉണ്ടായില്ല . 1977 ജനുവരി ഒന്നിനുമുൻപ്‌ ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകുമെന്നാണ് വ്യവസ്ഥ.വനം വകുപ്പും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തി അന്തിമ റിപ്പോർട്ടും തയ്യാറാക്കി. സർക്കാരിന്റെ അനുമതിക്കായി നൽകിയിരിക്കുകയാണ്.വന ഭൂമി എന്നു രേഖപ്പെടുത്തിയ കൃഷി സ്ഥലംപതിച്ച് നല്‍കുവാന്‍ കേരളത്തിലെ റവന്യൂ വകുപ്പിന് കഴിയില്ല . കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വേണം. അത് കിട്ടാനുള്ള താമസമാണ് പട്ടയ വിതരണം മുടങ്ങാന്‍ കാരണം . സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കോന്നി, കലഞ്ഞൂർ, അരുവാപ്പുലം, വള്ളിക്കോട്, കൂടൽ, ഐരവൺ, വള്ളിക്കോട് കോട്ടയം, പ്രമാടം, മലയാലപ്പുഴ, കോന്നി താഴം, മൈലപ്ര എന്നീ വില്ലേജുകളാണ് താലൂക്കിലുള്ളത്.
മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച ഏതാനും പട്ടയങ്ങള്‍ ഈ സര്‍ക്കാര്‍ കാലത്ത് റദ്ദാക്കിയിരുന്നു .