Trending Now

കുസാറ്റിൽ അധ്യാപക നിയമനം അപേക്ഷകൾ 18 വരെ

 

കോന്നി വാര്‍ത്ത : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് ഓൺലൈനായി ജനുവരി 18 വരെ അപേക്ഷിക്കാം.

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപ്ലൈഡ് കെമിസ്ട്രി ,അപ്ലൈഡ് ഇക്കണോമിക്സ്, ഫിസിക്കൽ ഓഷ്യാനോഗ്രഫി, പോളിമർ സയൻസ് ആൻ്റ് റബ്ബർ ടെക്നോളജി, ഇലക്ട്രോണിക്സ്, ലീഗൽ സ്റ്റഡീസ്, മറൈൻ ജിയോളജി ആൻ്റ് ജിയോഫിസിക്സ്, ഫോട്ടോണിക്സ്, ഫിസിക്സ്, ഷിപ്പ് ടെക്നോളജി, വകുപ്പുകളിലേക്കാണ് നിയമനം.

അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊച്ചി-682022 എന്ന വിലാസത്തിൽ ജനുവരി 25 നകം കിട്ടത്ത’ക്ക വിധത്തിൽ ലഭിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.cusat.ac.in എന്ന വിലാസത്തിൽ ലഭിക്കും.

error: Content is protected !!