പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും
ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക

 

സർക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൊവിഡാനന്തരം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട ഗവർണമെന്റിന് എതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.യാത്ര നടത്തിക്കോ .അതും കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ . ഒറ്റ പൈസ കൈകൊണ്ടു വാങ്ങരുത് . കൂടെ ഉള്ള ആളുകളെ കൊണ്ട് വാങ്ങിപ്പിക്കുക . ഇത്തരം പ്രഹസന യാത്രകള്‍ കേരളത്തില്‍ നിര്‍ത്തുക . ജനം കൂടെ വേണം എങ്കില്‍ വികസനം വേണം . അല്ലാതെ യാത്ര കൊണ്ട് ആര്‍ക്ക് ഗുണം . ഗുണം നേതാക്കള്‍ അനുഭവിക്കും .പ്രവര്‍ത്തകര്‍ കുത്തി ചാകും . നേതാക്കള്‍ ഭാര്യ മക്കള്‍ മരുമക്കള്‍ അടുത്ത ബന്ധുക്കള്‍ സുഹൃത്തുക്കള്‍ കൂട്ടി യാത്ര ചെയ്യും സ്വദേശം വിദേശം . ഇത് കേരളത്തിലെ ജനതയെ ബോധവത്കരിക്കാന്‍ ഉള്ള കേരള യാത്ര . ഈ പരിപാടി എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും നിര്‍ത്തുക .

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് കേരള യാത്ര. 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് പ്രക്ഷോഭം 23ന് നടക്കും. പ്രകടന പത്രിക തയ്യാറാക്കാൻ സമിതിയെ നിശ്ചയിച്ചു. ബെന്നി ബെഹന്നാനാണ് കൺവീനർ. ജാഥയുടെ ഏകോപന ച്ചുമതല വിഡി സതീശനാണ്. 22 ദിവസം നീണ്ട് നിൽക്കുന്നതാണ് കേരള യാത്ര.

കോൺ​ഗ്രസ് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയെന്നും അവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വരും ദിവസങ്ങളിൽ അത്തരം നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സീറ്റ് വിഭജന ചർച്ച വേഗത്തിൽ പൂർത്തിയാക്കും. സംഘടന സംവിധാനം ഊർജിതമാക്കാൻ 16,17 തിയതികളിൽ ജില്ലാ കമ്മറ്റികൾ ചേരും. അതിനിടെ, സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ പെരുകുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ കാലാവധി തീരാൻ മാസങ്ങൾ ഉള്ളപ്പോൾ പാർട്ടിക്കാരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നു. രണ്ട് പാലങ്ങൾ നിർമിച്ച് സർക്കാർ മേനി നടിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.