Trending Now

പ്രോജക്ട് എൻജിനിയർ നിയമനം

 

കോന്നി വാര്‍ത്ത : തിരുവനന്തപുരം ജില്ലയിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം, വട്ടിയൂർക്കാവിനു കീഴിൽ നടപ്പിലാക്കുന്ന റർബൻ മിഷനിലേക്ക് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

ബി.ടെക്(സിവിൽ) ആണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 26,750 രൂപ. നിശ്ചിത യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതം 19ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ ലഭിക്കേണ്ട വിലാസം: പ്രോജക്ട് ഡയറക്ടർ, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം (പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം), വട്ടിയൂർക്കാവ്, പിൻ-695 013. ഫോൺ: 0471-2360137.

error: Content is protected !!