Trending Now

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

 

കോന്നി വാര്‍ത്ത : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകൡ അവ എത്തിച്ചേരുന്നതിന് ആറു മണിക്കൂര്‍ മുന്‍പും കടന്നുപോയതിന് നാലു മണിക്കൂര്‍ ശേഷവുമാണ് മദ്യനിരോധനം.

പന്തളം, കുളനട എന്നീ വില്ലേജ് പരിധികളില്‍ 12 ന് രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെയും കിടങ്ങന്നൂര്‍ പരിധിയില്‍ 12 ന് രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയും ആറന്മുള, മല്ലപ്പുഴശേരി എന്നിവടങ്ങളില്‍ 12 ന് രാവിലെ 11 മുതല്‍ രാത്രി 9 വരെയും കോഴഞ്ചേരിയില്‍ 12 ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 11 വരെയും ചെറുകോല്‍, അയിരൂര്‍ പരിധിയില്‍ 12ന് വൈകിട്ട് മൂന്നു മുതല്‍ 13ന് രാവിലെ ഏഴുവരെയും റാന്നിയില്‍ 13ന് രാവിലെ ആറുമുതല്‍ 10 വരെയും വടശേരിക്കര 13ന് രാവിലെ ആറുമുതല്‍ 12 വരെയും റാന്നി-പെരുനാട് വില്ലേജ് പരിധിയില്‍ 13ന് രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയുമാണ് മദ്യനിരോധനം.
തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് നിന്നും റാന്നി-പെരുനാട് മാളികപ്പുറം ക്ഷേത്രത്തില്‍ മടങ്ങിയെത്തുന്ന ജനുവരി 21ന് റാന്നി-പെരുനാട് വില്ലേജ് പരിധിയില്‍ 24 മണിക്കൂര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.