കോന്നി വാര്‍ത്ത പത്തനംതിട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. പലതവണ സപ്ലൈകോ അധികൃതരോട് മാലിന്യം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവികൊണ്ടിട്ടില്ല. വര്‍ഷങ്ങളായുള്ള മാലിന്യം ആയതിനാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവും.
പഴകിയ അരിയും മറ്റുമുള്ള പലചരക്ക് സാധനങ്ങളായതിനാല്‍ എലിശല്യവും രൂക്ഷമാണ്. ഇത് പരിസരത്തെ വീടുകള്‍ക്കും മറ്റ് കടകള്‍ക്കും പ്രശ്നമുണ്ടാക്കുന്നു. നഗരസഭ പത്താം വാര്‍ഡ് കൗണ്‍സിലര്‍ ഷെമീര്‍ എസ് സ്ഥലത്തെത്തി ഗൗരവംമനസിലാക്കി. നഗരസഭ ആരോഗ്യവിഭാഗത്തെ സംഭവം ധരിപ്പിക്കുമെന്നും സപ്ലൈകോ അധികൃതരോട് വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഷാജി, സെക്രട്ടറി ഷിബു തുടങ്ങിയവര്‍ കൗണ്സിലറിനോടൊപ്പം ഉണ്ടായിരുന്നു.