Trending Now

കോന്നി താലൂക്ക് വികസന സമിതി യോഗം 7ന്

 

കോന്നി വാര്‍ത്ത : നാളെ(ജനുവരി 7 വ്യാഴം) രാവിലെ 10.30ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരാനിരുന്ന കോന്നി താലൂക്ക്തല വികസന സമിതി യോഗം ഉച്ചയ്ക്ക് രണ്ടിന് ചേരുമെന്ന്
കോന്നി തഹസില്‍ദാര്‍ അറിയിച്ചു. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങിയവയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.

error: Content is protected !!