Trending Now

പത്തനംതിട്ട ജില്ലയില്‍ 666 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് : 6394

 

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,24,781 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3209 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 551 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 990, കോഴിക്കോട് 682, പത്തനംതിട്ട 595, കോട്ടയം 516, കൊല്ലം 544, തൃശൂര്‍ 495, ആലപ്പുഴ 434, മലപ്പുറം 407, തിരുവനന്തപുരം 263, ഇടുക്കി 264, പാലക്കാട് 105, കണ്ണൂര്‍ 156, വയനാട് 202, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, ഇടുക്കി 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 355, കൊല്ലം 285, പത്തനംതിട്ട 173, ആലപ്പുഴ 379, കോട്ടയം 736, ഇടുക്കി 125, എറണാകുളം 946, തൃശൂര്‍ 542, പാലക്കാട് 153, മലപ്പുറം 421, കോഴിക്കോട് 585, വയനാട് 110, കണ്ണൂര്‍ 260, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,80,947 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,138 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1352 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 666 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 636 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, അടൂര്‍, പറക്കോട്, കരുവാറ്റ) 10
2 പന്തളം
(തോട്ടക്കോണം, ചേരിക്കല്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല) 23
3 പത്തനംതിട്ട
(വലഞ്ചുഴി, കുമ്പഴ, നന്നുവക്കാട്, കൊടുന്തറ) 22
4 തിരുവല്ല
(മതില്‍ഭാഗം, മുത്തൂര്‍, തുകലശ്ശേരി, കാവുംഭാഗം, കുറ്റപ്പുഴ, തിരുമൂലപുരം, രാമന്‍ചിറ) 32
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 13
6 ആറന്മുള
(ഇടയാറന്മുള, ആറന്മുള, എരുമക്കാട്, കാരയ്ക്കാട്) 6
7 അരുവാപുലം
(മുതുപേഴുങ്കല്‍, കല്ലോലിത്തോട്ടം, കൊക്കാത്തോട്, ഊട്ടുപ്പാറ, അരുവാപുലം, ഐരവണ്‍, കുമ്മണ്ണൂര്‍) 16
8 അയിരൂര്‍
(അയിരൂര്‍, പ്ലാങ്കമണ്‍, വെളളിയറ) 5
9 ചെന്നീര്‍ക്കര
(മാത്തൂര്‍, പ്രക്കാനം) 10
10 ചെറുകോല്‍
(കീക്കൊഴൂര്‍, ചെറുകോല്‍) 3
11 ചിറ്റാര്‍
(പന്നിയാര്‍, കാരികയം, ചിറ്റാര്‍) 10
12 ഏറത്ത്
(ചൂരക്കോട്, തുവയൂര്‍, വടക്കടത്തുകാവ്, മണക്കാല) 22
13 ഇലന്തൂര്‍
(ഇലന്തൂര്‍, പരിയാരം) 8
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 21
16 ഏഴംകുളം
(അറുകാലിക്കല്‍ വെസ്റ്റ്, കിഴക്കേനട, ഏഴംകുളം, കൈതപ്പറമ്പ്, ഏനാത്ത്) 6
17 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, മണ്ണടി, തുവയൂര്‍) 7
18 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 21
19 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, നിരത്തുപാറ, അതിരുങ്കല്‍) 7
20 കല്ലൂപ്പാറ
(പുതുശ്ശേരി, കല്ലൂപ്പാറ) 4
21 കവിയൂര്‍
(കറ്റോട്, മുണ്ടിയപ്പളളി, കവിയൂര്‍) 18
22 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍, ചന്ദനപ്പളളി,  കൊടുമണ്‍, ഐക്കാട്) 13
23 കോയിപ്രം
(കുറവന്‍കുഴി, പുല്ലാട്) 8
24 കോന്നി
(പെരിഞ്ഞോട്ടയ്ക്കല്‍, ചിറ്റൂര്‍മുക്ക്, മങ്ങാരം, ചെങ്ങറ, ഇളക്കൊളളുര്‍, കൊന്നപ്പാറ, വകയാര്‍, പയ്യനാമണ്‍) 30
25 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 6
26 കോട്ടാങ്ങല്‍
(കുളത്തൂര്‍) 2
27 കോഴഞ്ചേരി
(തെക്കേമല) 6
28 കുളനട
(പനങ്ങാട്, മാന്തുക, കൈപ്പുഴ നോര്‍ത്ത്, ഞെട്ടൂര്‍, ഉളളന്നൂര്‍) 33
29 കുന്നന്താനം
(പാലയ്ക്കാതകിടി, കുന്നന്താനം, മാന്താനം) 8
30 കുറ്റൂര്‍
(കുറ്റൂര്‍, വെണ്‍പാല) 6
31 മലയാലപ്പുഴ
(കുമ്പ്‌ളാംപൊയ്ക, താഴം, കിഴക്കുപുറം, മലയാലപ്പുഴ) 7
32 മല്ലപ്പളളി
(പാടിമണ്‍, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 15
33 മല്ലപ്പുഴശ്ശേരി
(മല്ലപ്പുഴശ്ശേരി, കുറന്താര്‍, പുന്നയ്ക്കാട്) 9
34 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട, കാരിത്തോട്ട) 8
35 മൈലപ്ര
(മൈലപ്ര, മേക്കൊഴൂര്‍) 10
36 നാറാണംമൂഴി
(ചെമ്പനോലി, നാറാണംമൂഴി) 8
37 നാരങ്ങാനം
(നാരങ്ങാനം, തോന്ന്യാമല) 7
38 നെടുമ്പ്രം
(നെടുമ്പ്രം) 9
39 നിരണം
(നിരണം) 6
40 ഓമല്ലൂര്‍
(മഞ്ഞിനിക്കര, വാഴമുട്ടം, ഓമല്ലൂര്‍) 10
41 പളളിക്കല്‍
(പഴകുളം, തെങ്ങമം, മേലൂട്, നെല്ലിമുകള്‍, മുണ്ടപ്പളളി) 9
42 പന്തളം-തെക്കേക്കര
(മല്ലിക, മാമ്മൂട്, കീരുകുഴി) 6
43 പെരിങ്ങര
(കാരയ്ക്കല്‍, പെരിങ്ങര) 15
44 പ്രമാടം
(വകയാര്‍, വാഴമുട്ടം ഈസ്റ്റ്, മല്ലശ്ശേരി) 20
45 പുറമറ്റം
(ഇടമല, വെണ്ണിക്കുളം, പുറമറ്റം) 15
46 റാന്നി
(ചെല്ലക്കാട്, പുതുശ്ശേരിമല, റാന്നി) 10
47 റാന്നി പഴവങ്ങാടി
(ചേത്തയ്ക്കല്‍ ഐത്തല, പഴവങ്ങാടി) 22
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, പുല്ലൂപ്രം, നെല്ലിയ്ക്കാമണ്‍, അങ്ങാടി) 8
49 റാന്നി പെരുനാട്
(കുനംകര, പെരുനാട്, നിലയ്ക്കല്‍, മേമ്മൂറി) 11
50 സീതത്തോട്
(സീതത്തോട്, അളളുങ്കല്‍, വട്ടകുഴി) 7
51 തണ്ണിത്തോട്
(തേക്കുതോട്) 10
52 തോട്ടപ്പുഴശ്ശേരി
(കോളഭാഗം, തടിയൂര്‍, മാരാമണ്‍, ചിറയിറമ്പ്, തോട്ടപ്പുഴശ്ശേരി) 12
53 തുമ്പമണ്‍
(തുമ്പമണ്‍, മുട്ടം,) 5
54 വടശ്ശേരിക്കര
(വടശ്ശേരിക്കര, കുമ്പ്‌ളാംപോയ്ക, പേഴുംപാറ, ഇടക്കുളം) 17
55 വളളിക്കോട്
(ഞക്കുനിലം, വളളിക്കോട്, നരിയാപുരം) 16
56 വെച്ചൂച്ചിറ
(കൊല്ലമുള, ചാത്തന്‍തറ, മണ്ണടിശാല, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 14
57 മറ്റ് ജില്ലക്കാര്‍ 2

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 31, 32 (ചേരിക്കല്‍ ഐ.ടി.ഐ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറ് ചൂരക്കോട് ഭാഗം വരേയും, തെക്ക് പനിക്കുഴത്തില്‍ ഭാഗം വരെയും), മല്ലപ്പുഴശ്ശേരി ഗ്രാമപ്ഞ്ചായത്ത് വാര്‍ഡ് 4 എന്നീ പ്രദേശങ്ങളില്‍  ജനുവരി 6 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്  പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 (ചന്ദനക്കുന്ന് കോളനി, മുക്കട, പുളിന്തിട്ട എന്നീ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളെ ജനുവരി 7 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

error: Content is protected !!