Trending Now

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേത് : തഹസിൽദാർ

 

നെയ്യറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന് തഹസിൽദാർ അറിയിച്ചത്. ഈ ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്.

പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളും അയൽക്കാരുമൊക്കെ വാദിച്ചുകൊണ്ടിരുന്നത് വസന്ത ഭൂമി അന്യായമായി കൈവശം വച്ചിരിക്കുകയാണ് എന്നായിരുന്നു. ഇത് തെറ്റാണെന്നാണ് തഹസിൽദാറുടെ റിപ്പോർട്ട്. 40 വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ലക്ഷം വീട് പദ്ധതിക്കായി വിലകൊടുത്ത് വാങ്ങിയ ഭൂമിയാണിത്. പിന്നീട് ഇത് പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. അപ്പോഴൊക്കെ ഭൂമിയ്ക്ക് പട്ടയം അനുവദിച്ചിരുന്നു. സുഗന്ധ എന്നയാളിൽ നിന്നാണ് വസന്ത ഈ ഭൂമി വിലകൊടുത്ത് വാങ്ങിയത്. ഇതിന് കരമടച്ച രസീത് അടക്കം ഇവരിലുണ്ട്.

error: Content is protected !!