കോന്നി വാര്‍ത്ത : കാര്‍ഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം.
രജിസ്‌ട്രേഷന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവ ആവശ്യമാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിന്‍സോ, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്‌പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ല്കുത്തു മില്ല്, ഓയില്‍ മില്ല്, ഡ്രെയറുകള്‍, വാട്ടര്‍ പമ്പ് എന്നിവ സബ്‌സിഡിയോടെ ലഭിക്കും.
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 50 ശതമാനം നിബന്ധനകളോടെ സബ്‌സിഡി ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കില്‍ നിബന്ധനകളോടെ എട്ട് ലക്ഷം രൂപവരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍(കൃഷി) പന്തളം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8606144290, 9400392685, 8547553308, 9447225802.