Trending Now

കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചു

 

കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചു. സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി കാര്യാലയങ്ങളിൽ കണ്‍സഷന്‍ കൗണ്ടറുകളുടെ പ്രവർത്തനം തുടങ്ങിയത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ്റെ അറിയിപ്പിനെ തുടർന്നാണ് നടപടി. സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന

അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച് പ്രിൻസിപ്പാൾ അറ്റസ്റ്റ് ചെയ്ത കൺസഷൻ സർട്ടിഫിക്കറ്റും ഹാജരാക്കുന്ന മുറയ്ക്ക് നിലവിലെ നിയമ പ്രകാരം കണ്‍സഷന്‍ അനുവദിക്കും. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ കൺസഷൻ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും. സെല്‍ഫ് ഫിനാന്‍സിങ്, പ്രൈവറ്റ്, ഓട്ടോണമസ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യും.

error: Content is protected !!