കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിലെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന താല്ക്കാലിക വാച്ചർമാരുടെ നാളേറെയായുള്ള ആവശ്യമായിരുന്നു ഇൻഷുറൻസ് പരിരക്ഷ. താത്ക്കാലിക ജീവനക്കാർക്കുള്ള വകുപ്പിന്‍റെ പുതുവത്സര സമ്മാനമാണ് 2 ലക്ഷം രൂപയുടെ വ്യക്തിഗത ആക്സിഡന്റ് ഇൻഷുറൻസ് സ്കീം.
പോളിസി നിലവിൽ വന്നു. പോളിസി സംബന്ധിച്ച രേഖകൾ വനം വകുപ്പ് മേധാവി പി.കെ. കേശവന് മന്ത്രി അഡ്വ കെ രാജു കൈമാറി. തൃശൂർ രാമനിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. രാജൻ സന്നിഹിതനായി.
2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 50,000/- രൂപയുടെ ആശുപത്രി ചിലവും കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിലെ മുൻനിര ജീവനക്കാർക്കുളള ഇൻഷുറൻസ് പോളിസിയും പരിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജീവനക്കാർക്കും, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, 50,000/- രൂപയുടെ ആശുപത്രി ചെലവും ഉൾക്കൊളളുന്നതാണ് പരിഷ്ക്കരിച്ച കവറേജ്. യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി വഴിയാണ് പുതിയ പോളിസി നടപ്പിലാക്കിയിരിക്കുന്നത്.