Trending Now

ഇന്‍ഡ്യയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചത് 38 പേർക്ക്

 

കോന്നി വാര്‍ത്ത : രാജ്യത്ത് സ്ഥിരീകരിച്ചതിൽ 38 കൊറോണ കേസുകൾ ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് മൂലമാണെന്ന് വ്യക്തമായി.

നിംഹാൻസ് ബെംഗളൂരു-10, സി.സി.എം.ബി.ഹൈദരാബാദ്-3 , എൻ‌.ഐ.‌വി. പൂനെ-5, ഐ‌.ജി‌.ഐ.‌ബി.ഡല്‍ഹി -11, എൻ.‌സി.‌ഡി.‌സി.ന്യൂഡൽഹി- 8, എൻ.‌സി.‌ബി.‌ജി.കൊൽക്കത്ത-1

പോസിറ്റീവായ സാമ്പിളുകളിൽ വിശദമായ ജനിതകഘടനാ പരിശോധകൾ നടന്നു വരുന്നു..

ജനിതക വ്യതിയാനം വന്ന കൊറോണ സ്ഥിരീകരിച്ച എല്ലാവരേയും അതത് സംസ്ഥാന സർക്കാരുകൾ ഒരുക്കിയിട്ടുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിൽ,ഐസലേഷനിലേക്ക് മാറ്റി.അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്.രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റുള്ളവർ,സഹയാത്രികർ‌,കുടുംബാംഗങ്ങൾ തുടങ്ങിയ മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.