എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,66,113 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 657, മലപ്പുറം 503, കോഴിക്കോട് 485, കോട്ടയം 371, പത്തനംതിട്ട 328, തൃശൂര്‍ 320, കൊല്ലം 322, തിരുവനന്തപുരം 143, ആലപ്പുഴ 254, ഇടുക്കി 247, പാലക്കാട് 89, കണ്ണൂര്‍ 140, വയനാട് 145, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 12, എറണാകുളം 9, കോഴിക്കോട് 8, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ 3 വീതം, ഇടുക്കി, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 264, കൊല്ലം 423, പത്തനംതിട്ട 199, ആലപ്പുഴ 223, കോട്ടയം 499, ഇടുക്കി 178, എറണാകുളം 502, തൃശൂര്‍ 277, പാലക്കാട് 306, മലപ്പുറം 696, കോഴിക്കോട് 583, വയനാട് 127, കണ്ണൂര്‍ 358, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,07,244 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കടപ്ര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ കരിമ്പ്ര (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 372 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍) 6
2 പന്തളം
(കുരമ്പാല, മുടിയൂര്‍കോണം, ചേരിക്കല്‍) 17
3 പത്തനംതിട്ട
(കുമ്പഴ, പത്തനംതിട്ട) 13
4 തിരുവല്ല
(മഞ്ഞാടി, തിരുവല്ല, രാമന്‍ചിറ, മതില്‍ഭാഗം, മുത്തൂര്‍, അഴിയിടത്തുച്ചിറ, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം) 29
5 ആനിക്കാട് 1
6 ആറന്മുള
(ഇടയാറന്മുള, നാല്ക്കാലിക്കല്) 4
7 അരുവാപുലം
(അരുവാപുലം, ഐരവണ്‍, അതിരുങ്കല്‍, കുമ്മണ്ണൂര്‍) 9
8 അയിരൂര്‍
(അയിരൂര്‍, കൊട്ടാത്തൂര്‍) 3
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 1
11 ചിറ്റാര്‍
(കാരികയം, പന്നിയാര്‍, ചിറ്റാര്‍) 4
12 ഏറത്ത്
(കിളിവയല്‍, തുവയൂര്‍, ചൂരക്കോട്, വടക്കടത്തുകാവ്, മണക്കാല) 8
13 ഇലന്തൂര്‍
(ഇലന്തൂര്‍, പരിയാരം) 3
14 ഏനാദിമംഗലം
(മങ്ങാട്, കുറുമ്പകര, കുന്നിട, ഇളമണ്ണൂര്‍) 6
15 ഇരവിപേരൂര്‍
(കോഴിമല, വളളംകുളം, ഈസ്റ്റ് ഓതറ) 5
16 ഏഴംകുളം
(ഏഴംകുളം, നെടുമണ്‍, ഏനാത്ത്) 9
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 3
18 കടമ്പനാട് 1
19 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 6
20 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, കൂടല്‍) 2
21 കല്ലൂപ്പാറ
(കല്ലൂപ്പാറ) 6
22 കവിയൂര്‍
(കോട്ടൂര്‍, മുണ്ടിയപ്പളളി, കവിയൂര്‍) 10
23 കൊടുമണ്‍
(കൊടുമണ്‍, ഐക്കാട്) 2
24 കോയിപ്രം
(വരയന്നൂര്‍, കോയിപ്രം, കോളഭാഗം) 5
25 കോന്നി
(വകയാര്‍, കോന്നി, പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചെങ്ങറ, മങ്ങാരം) 23
26 കൊറ്റനാട്
(കൊറ്റനാട്) 4
27 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 2
28 കോഴഞ്ചേരി
(തെക്കേമല, കീഴുകര, കോഴഞ്ചേരി) 15
29 കുളനട
(മാന്തുക, തുമ്പമണ്‍ താഴം, കൈപ്പുഴ, പനങ്ങാട്, കുളനട, ഉളളന്നൂര്‍) 16
30 കുന്നന്താനം
(പാലയ്ക്കാതകിടി, കുന്നന്താനം, മാന്താനം) 5
31 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 6
32 മലയാലപ്പുഴ
(മലയാലപ്പുഴ, വെട്ടൂര്‍, വടക്കുപ്പുറം) 6
33 മല്ലപ്പളളി
(പാടിമണ്‍, മല്ലപ്പളളി, കീഴ്വായ്പ്പൂര്) 7
34 മല്ലപ്പുഴശ്ശേരി
(കാഞ്ഞിരവേലി, പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി) 13
35 മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 6
36 മൈലപ്ര 1
37 നാറാണംമൂഴി
(കക്കുടുമണ്‍, കുടമുരുട്ടി, നാറാണംമൂഴി) 10
38 നാരങ്ങാനം
(വയലത്തല, നാരങ്ങാനം) 2
39 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി) 2
40 നിരണം
(നിരണം, കിഴക്കുഭാഗം) 3
41 ഓമല്ലൂര്‍
(ഓമല്ലൂര്‍) 3
42 പളളിക്കല്‍
(പഴകുളം, പെരിങ്ങനാട്, തെങ്ങമം) 14
43 പന്തളം-തെക്കേക്കര
(മല്ലിക, മന്നംനഗര്‍, പെരുമ്പുളിയ്ക്കല്‍, തട്ട, പടുകോട്ടയ്ക്കല്‍) 12
44 പെരിങ്ങര
(മേപ്രാല്‍, പെരുന്തുരുത്തി, പെരിങ്ങര) 5
45 പ്രമാടം
(വി-കോട്ടയം, ഇളകൊളളൂര്‍, പ്രമാടം) 3
46 പുറമറ്റം
(മുണ്ടമല, പുറമറ്റം) 9
47 റാന്നി
(റാന്നി, നെല്ലിക്കുന്ന്) 5
48 റാന്നി പഴവങ്ങാടി
(മോതിരവയല്‍, ചെല്ലക്കാട്, പഴവങ്ങാടി) 15
49 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം) 6
50 റാന്നി പെരുനാട്
(മാടമണ്‍, തുലാപ്പളളി, അടിച്ചിപ്പുഴ, മാമ്പാറ, പെരുനാട്) 7
51 സീതത്തോട്
(സീതത്തോട്, തോട്ടമണ്‍പാറ) 2
52 തണ്ണിത്തോട്
(തേക്കുതോട്) 4
53 തോട്ടപ്പുഴശ്ശേരി
(തോട്ടപ്പുഴശ്ശേരി, കോളഭാഗം) 2
54 തുമ്പമണ്‍ 1
55 വടശ്ശേരിക്കര
(വടശ്ശേരിക്കര, ഇടത്തറ, പേഴുംപാറ) 6
56 വളളിക്കോട്
(കുടമുക്ക്, കൈപ്പട്ടൂര്‍, വളളിക്കോട്) 4
57 വെച്ചൂച്ചിറ
(ചാത്തന്‍തറ, ചേത്തയ്ക്കല്‍, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 12
ജില്ലയില്‍ ഇതുവരെ ആകെ 31756 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 27050 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 30.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പന്തളം-തെക്കേക്കര സ്വദേശി (43) 02.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 02.01.2021ല്‍ രോഗബാധ സ്ഥിരീകരിച്ച ഇലന്തൂര്‍ സ്വദേശി (80) 02.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.