Trending Now

കോന്നി മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ: ഉന്നതതല യോഗം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനുവരി 5ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്‍റെ ചേംബറിൽ ഉന്നതതല യോഗം ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.എൽ.എ,വിവിധ വകുപ്പ് സെക്രട്ടറിമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, എൻ.എച്ച്.എം, മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ പ്രതിനിധികൾ, എച്ച്.എൽ.എൽ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഫെബ്രുവരി മാസത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി വിവിധ ഡിപ്പാര്‍റ്റ്മെന്‍റ് ഏകോപനവും, കിടത്തി ചികിത്സ തുടങ്ങുന്നതു സംബന്ധിച്ച തീരുമാനവും ഈ യോഗത്തിൽ ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!