കോന്നി ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന നടന്നു

 

കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന പൂർത്തികരിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ ഹൈ ടെൻഷൻ കണക്ഷൻ കെ.എസ്.ഇ.ബി നല്കേണ്ടതുണ്ട്.
ഇപ്പോൾ എൽ.റ്റി. കണക്ഷനാണ് നിലവിലുള്ളത്.എച്ച്.റ്റി. കണക്ഷൻ ലഭിക്കണമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്.

അംഗീകരിച്ച ഡിസൈനിൽ തന്നെയാണോ മെഡിക്കൽ കോളേജ് ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിരിക്കുന്നതെന്നാണ് ഇൻസ്പക്ട്രേറ്റ് പരിശോധിച്ചത്. ട്രാൻസ്ഫോർമറും പ്രൊട്ടക്ഷനും, ജനറേറ്റർ, വയറിംഗ് തുടങ്ങി ഇലക്ട്രിഫിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും യഥാവിധിയാണോ സ്ഥാപിച്ചിരിക്കുന്നതെന്ന പരിശോധന പൂർത്തീകരിച്ച റിപ്പോർട്ട് ലഭ്യമായാലുടൻ എച്ച്.റ്റി. കണക്ഷൻ നല്കുന്നതിന് കെ.എസ്.ഇ.ബി യ്ക്ക് അനുമതി ലഭിക്കും.

ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ബി.രാധാകൃഷ്ണൻ , അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.ആർ.ജയകുമാർ സ്റ്റീഫൻ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ.സോമൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ:എസ്.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ ഡി.സന്തോഷ്, പ്രൊജക്ട് മാനേജർ കെ.വി.അജയകുമാർ എന്നിവരുമായി സംഘം ചർച്ചയും നടത്തി.

error: Content is protected !!