Trending Now

കോന്നിയില്‍ മത്തി കിട്ടാക്കനി

കടലില്‍ മത്തിയുടെ ഉൽപാദനം കുറഞ്ഞു
ഒരു കിലോ മത്തിയ്ക്ക് 300 രൂപ വില വന്നിരുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കുറഞ്ഞ ചെലവിൽ കിട്ടുന്ന മുന്തിയ പോഷകാഹാരമായ മത്തി നമ്മുടെ തീരക്കടലിൽ നിന്ന് അപ്രത്യക്ഷമാകുന്നതായി കടല്‍ മക്കള്‍ പറയുന്നു . കഴിഞ്ഞ രണ്ടു മാസമായി മത്തിയുടെ ചാകര ഇല്ല . ഇതിനാല്‍ മീന്‍ കടകളില്‍ ഉള്ള മത്തിയ്ക്ക് ഉയര്‍ന്ന വിലയാണ് . സംസ്ഥാനത്തെ മൊത്തം മത്സ്യ ഉൽപാദനത്തിന്‍റെ 45 ശതമാനവും മത്തിയായിരുന്നു കിട്ടിയിരുന്നത് . കോന്നി മേഖലയില്‍ ഏതാനും ദിവസമായി മത്തി എത്തുന്നില്ല . ഉള്ളത്തിന് വലിയ വിലയാണ് . ഒരു കിലോ മത്തിയ്ക്ക് 300 രൂപ വില വന്നിരുന്നു . എന്നിട്ട് പോലും മത്തി കിട്ടാനില്ല

തീരക്കടലിൽ ചൂടു കൂടുന്നതാണ് ഉൽപാദനം കുറയുന്നതിനു കാരണം.മീൻപിടിത്ത രീതിയിലെ മാറ്റവും മത്തിയുടെ ക്ഷാമത്തിന് കാരണമായി , അമിതവും അശാസ്ത്രീയവുമായ മീൻപിടിക്കൽ, ചെറുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് എന്നിവയും മത്തിയുടെ കുറവിനു കാരണമായി പറയുന്നു.

ജൈവവളം, കോഴിത്തീറ്റ എന്നിവയുടെ ഉൽപാദനത്തിനായി മത്തിയെ പിടിക്കാൻ വ്യവസായാടിസ്ഥാനത്തിൽ ആഴക്കടലിൽ വലിയ മീന്‍ പിടിത്തം നടക്കുന്നതായി പറയുന്നു . തീരവും തീരക്കടലും ചുട്ടുപഴുത്തതോടെ ആഴക്കടലിലേക്കു പലായനം നടത്തുന്ന മീൻകൂട്ടങ്ങളെയാണ് 60 മീറ്ററോളം ആഴത്തിൽ വല വിരിച്ച് കോരിയെടുക്കുന്നത്. പ്രജനനത്തിനൊരുങ്ങിയ മുട്ടമത്തിയേയും ഇതിനൊപ്പം കോരുന്നത് ഉൽപാദനത്തെ കാര്യമായി ബാധിച്ചു .

error: Content is protected !!