Trending Now

ഊട്ടുപാറയിൽ പാറ ഉത്പന്നങ്ങള്‍ക്ക് വിലക്കൂട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഊട്ട്പാറയിൽ  പ്രവര്‍ത്തിച്ചു വരുന്ന ഗ്യാലക്സി എന്നു പേരുള്ള എസ് കെ ജി ക്വാറിയില്‍ 2021 ജനുവരി ഒന്നു മുതല്‍ പാറ ഉത്പ്പന്നങ്ങള്‍ക്ക് കൊള്ള വില . സര്‍ക്കാരിന്‍റെ എല്ലാ വിധ വില നിലവാരവും അട്ടി മറിച്ചുകൊണ്ട് ഈ ക്വാറിയില്‍ മാത്രം വലിയ വില വര്‍ദ്ധിപ്പിച്ചതിന് പിന്നിലെ ഗൂഢ നീക്കം സര്‍ക്കാര്‍ അന്വേഷിക്കണം എന്നു ടിപ്പര്‍ ലോറി ഉടമകള്‍ ആവശ്യം ഉന്നയിച്ചു . അടിയന്തിരമായി വിജിലന്‍സ് അന്വേഷണം ഉണ്ടാകണം .

ക്വാറികള്‍ക്ക് സ്വന്തമായി വിലകൂട്ടുവാന്‍ക്വാറി അസ്സോസിയേഷന് ഹൈക്കോടതിയുടെ അനുമതി ഉണ്ടെന്നാണ് ഉടമയുടെ മറുപടി . ഈ കോവിഡ് കാലത്ത് ഇപ്പോള്‍ വില കൂട്ടുവാന്‍ ക്വാറി ഉടമകളുടെ അസ്സോസിയേഷന്‍ തീരുമാനിച്ചോ എന്നുള്ള വിവരം ലഭിച്ചിട്ടില്ല . ക്വാറികള്‍ക്ക് 5 വര്‍ഷത്തേക്ക് അനുമതി നല്‍കുന്നു എന്നും ഉടമ പറയുന്നു . ടിപ്പര്‍ ലോറിക്കാരുമായി സംസാരിച്ച് ഒരു ധാരണയില്‍ പോകുമെന്നും ഉടമ പറയുന്നു .

ഒരു വര്‍ഷം മാത്രം ക്വാറികള്‍ക്ക് ലൈസന്‍സ്സ് പുതുക്കി നല്‍കുന്നതിന് പകരംഅരുവാപ്പുലം മുന്‍ പഞ്ചായത്ത് ഭരണ സമിതി ദീര്‍ഘ നാളത്തേക്ക് ലൈസന്‍സ്സ് നല്‍കിയത് പുതിയ ഭരണ സമിതി റദ്ദ് ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം .
അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ചു പഞ്ചായത്ത് ഭരണസമിതി അന്വേഷണം പ്രഖ്യാപിക്കണം എന്നും ആവശ്യം ഉയര്‍ന്നു.

കരിങ്കല്ല് ഒരു ക്യുബിക്ക് അടിക്ക് 24 രൂപയില്‍ നിന്നും ഒറ്റയടിക്ക് 28 രൂപയാക്കി . ചെറിയ 150 അടി വാഹനത്തിന് 600 രൂപയോളം കൂടും . ഓരോ ക്യുബിക്ക് അടിക്ക് 4 രൂപ വര്‍ദ്ധിപ്പിച്ചതിന് കാരണമായി ക്വാറി ഉടമകള്‍ പറയുന്നതു ഡീസലിന് വില വര്‍ധിച്ചു എന്നാണ് . സര്‍ക്കാര്‍ ഇട്ട വിലയില്‍ നിന്നും മൂന്നും നാലും ഇരട്ടി വിലയാണ് ഈ ക്വാറിയില്‍ ഈടാക്കുവാന്‍ നീക്കം .
മക്കിന് 12 രൂപയില്‍ നിന്നും 16 രൂപയാക്കുന്നു . 4 രൂപയുടെ വര്‍ദ്ധനവ് . സാധാരണക്കാര്‍ 10 ലോഡ് കല്ല് എടുക്കണം എങ്കില്‍ ആയിരകണക്കിന് രൂപ അധികം നല്‍കണം .
ഇങ്ങനെ ഏക പക്ഷീയമായി ക്വാറി ഉത്പന്നങ്ങള്‍ക്ക് വില കൂട്ടുവാന്‍ ക്വാറി ഉടമകള്‍ക്ക് കഴിയില്ല എന്നു ഉപഭോകൃത സംഘടനകള്‍ പറയുന്നു . ഇതിനെതിരെ ശക്തമായ സമരവും പരാതികളും ഉണ്ടാകും .
സാധാരണക്കാരായ ആളുകളുടെ ആയിരകണക്കിന് രൂപയാണ് അധികമായി പോകുന്നത് .
അരുവാപ്പുലം പഞ്ചായത്ത് അടിയന്തിരമായി ഇടപെടണം . ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം . വില വര്‍ധിക്കുന്ന നോട്ടീസ് ഇവരുടെ ഊട്ടുപാറ ഓഫീസില്‍ പതിച്ചു . ക്വാറി ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചാല്‍ അത് സാധാരണക്കാരുടെ ഭവനം എന്ന സ്വപനത്തിന്‍റെ അടിത്തറ ഇളക്കും .

error: Content is protected !!