Trending Now

വഴികാട്ടിയായി ” കോന്നി വാര്‍ത്ത ഡോട്ട് കോം ” ഗുരു നിത്യചൈതന്യയതിക്കു കോന്നിയില്‍ സാംസ്കാരിക സമുച്ചയം അനുവദിച്ചു

വഴികാട്ടിയായി ” കോന്നി വാര്‍ത്ത ഡോട്ട് കോം “
ഗുരു നിത്യചൈതന്യയതിക്കു കോന്നിയില്‍ സാംസ്കാരിക സമുച്ചയം അനുവദിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി വാര്‍ത്ത ഡോട്ട് കോം മുഖ്യ മന്ത്രിയ്ക്കും മുഖ്യമന്ത്രി സാംസ്കാരിക മന്ത്രിയ്ക്കും കൈമാറിയ നിവേദനം ഒടുവില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എ യിലൂടെ നടക്കുന്നു . ഗുരു നിത്യചൈതന്യ യതിയുടെ സ്മാരകമായി സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയം അനുവദിക്കാന്‍ നടപടിയായി .മൂന്നു വര്‍ഷമായി “കോന്നി വാര്‍ത്ത ഡോട്ട് കോം ” മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ട് .സാംസ്കാരിക ഓഫീസില്‍ നിന്നും കോന്നി വാര്‍ത്തയുമായി ബന്ധപ്പെട്ടിരുന്നു .

അരുവാപ്പുലം പഞ്ചായത്തിൽ ജനിച്ച് വിശ്വഗുരുവായി മാറിയ ഗുരു നിത്യചൈതന്യ യതിയ്ക്ക് കോന്നിയിൽ ഉചിതമായ സ്മാരകം എന്ന നിലയിൽ കിഫ്ബിയിൽ നിന്നും 40 കോടി ചെലവഴിച്ചാണ് സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നത്. നാടിൻ്റെ സാംസ്കാരിക ഉന്നതി നിലനിർത്താനും, കേരളത്തിൻ്റെ കലാപൈതൃകത്തിനെ സംരക്ഷിച്ച് വരും തലമുറയ്ക്ക് പകർന്നു നൽകുവാനും സഹായകമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 5 ഏക്കർ സ്ഥലത്താണ് സമുച്ചയം നിർമ്മിക്കുക.
നൃത്ത സംഗീത നാടകശാലകൾ, ആഡിറ്റോറിയങ്ങൾ, ചിത്രപ്രദർശന ശാലകൾ, ബ്ലാക്ക് ബോക്സ് തീയറ്റർ, ചമയ മുറികൾ, ഉപഹാരശാലകൾ, ഗ്രന്ഥശാല, യതിയുടെ ഗ്രന്ഥങ്ങൾ റെഫർ ചെയ്യാനും,യതിയെ സംബന്ധിച്ച് പഠിക്കുവാനുള്ള പ്രത്യേക കേന്ദ്രം, വീഡിയോ ഹാൾ, സെമിനാർ ഹാൾ, കലാകാരന്മാർക്കും, കരകൗശല വിദഗ്ദ്ധർക്കമുള്ള പണിശാലകൾ, ഓപ്പൺ എയർ തീയറ്റർ, ഭരണനിർവ്വഹണ കാര്യാലയം, കഫറ്റേരിയ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സമുച്ചയത്തിൽ ഏർപ്പെടുത്തുന്നത്.
ജില്ലയിലെ ഏറ്റവും പ്രധാന സാംസ്കാരിക കേന്ദ്രമായി ഇതിനെ മാറ്റാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.

 

പുതുവത്സര സമ്മാനമായി കോന്നിയ്ക്ക് പുതിയ മൂന്ന് പദ്ധതികൾ അനുവദിക്കാൻ നടപടിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
ഗുരു നിത്യചൈതന്യ യതിയുടെ സ്മാരകമായി സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, മലഞ്ചരക്ക് സംസ്കരണ കേന്ദ്രം എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിൽ ജനിച്ച് വിശ്വഗുരുവായി മാറിയ ഗുരു നിത്യചൈതന്യ യതിയ്ക്ക് കോന്നിയിൽ ഉചിതമായ സ്മാരകം എന്ന നിലയിൽ കിഫ്ബിയിൽ നിന്നും 40 കോടി ചെലവഴിച്ചാണ് സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നത്. നാടിൻ്റെ സാംസ്കാരിക ഉന്നതി നിലനിർത്താനും, കേരളത്തിൻ്റെ കലാപൈതൃകത്തിനെ സംരക്ഷിച്ച് വരും തലമുറയ്ക്ക് പകർന്നു നൽകുവാനും സഹായകമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 5 ഏക്കർ സ്ഥലത്താണ് സമുച്ചയം നിർമ്മിക്കുക.
നൃത്ത സംഗീത നാടകശാലകൾ, ആഡിറ്റോറിയങ്ങൾ, ചിത്രപ്രദർശന ശാലകൾ, ബ്ലാക്ക് ബോക്സ് തീയറ്റർ, ചമയ മുറികൾ, ഉപഹാരശാലകൾ, ഗ്രന്ഥശാല, യതിയുടെ ഗ്രന്ഥങ്ങൾ റെഫർ ചെയ്യാനും,യതിയെ സംബന്ധിച്ച് പഠിക്കുവാനുള്ള പ്രത്യേക കേന്ദ്രം, വീഡിയോ ഹാൾ, സെമിനാർ ഹാൾ, കലാകാരന്മാർക്കും, കരകൗശല വിദഗ്ദ്ധർക്കമുള്ള പണിശാലകൾ, ഓപ്പൺ എയർ തീയറ്റർ, ഭരണനിർവ്വഹണ കാര്യാലയം, കഫറ്റേരിയ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സമുച്ചയത്തിൽ ഏർപ്പെടുത്തുന്നത്.
ജില്ലയിലെ ഏറ്റവും പ്രധാന സാംസ്കാരിക കേന്ദ്രമായി ഇതിനെ മാറ്റാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.

പ്രമാടം പഞ്ചായത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള 90 കോടിയുടെ പദ്ധതി തയ്യാറാകുന്നത്.ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്നതും, സിന്തറ്റിക്ക് ട്രാക്കോടു കൂടിയതുമായ സ്റ്റേഡിയമാണ് നിർമ്മിക്കുക.ക്രിക്കറ്റ്, ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളും ഇതോടൊപ്പം ആരംഭിക്കും. കുട്ടികൾക്കും, യുവാക്കൾക്കും മികച്ച പരിശീനം ഈ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കും. ഇതോടെ മെട്രോ നഗരങ്ങളിൽ ലഭ്യമാകുന്ന കായിക സൗകര്യങ്ങൾ നമ്മുടെ ഗ്രാമീണ മേഖലയിലും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
കാർഷിക മേഖലയിൽ മലഞ്ചരക്കു സംഭരണ സംസ്കരണ കേന്ദ്രം തണ്ണിത്തോട്ടിലായിരിക്കും ആരംഭിക്കുക.കോലിഞ്ചി, ഇഞ്ചി, കുരുമുളക്, അടയ്ക്ക തുടങ്ങിയുള്ള മലഞ്ചരക്ക് ശേഖരിച്ച് സംസ്കരിച്ച് നല്‌ക്കുന്നതിനും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും. മലയോര ജനതയ്ക്ക് അവരുടെ ഉല്പന്നങ്ങൾ മികച്ച വിലയ്ക്ക് വിറ്റഴിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു.
മൂന്നു പദ്ധതികളുടെയും അനുമതിക്കായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.ഒരു മാസത്തിനകം ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.

ഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില്‍ സാംസ്കാരിക നിലയം വേണം