
കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക മേഖലയിൽ മലഞ്ചരക്കു സംഭരണ സംസ്കരണ കേന്ദ്രം തണ്ണിത്തോട്ടിലായിരിക്കും ആരംഭിക്കുക.കോലിഞ്ചി, ഇഞ്ചി, കുരുമുളക്, അടയ്ക്ക തുടങ്ങിയുള്ള മലഞ്ചരക്ക് ശേഖരിച്ച് സംസ്കരിച്ച് നല്‌ക്കുന്നതിനും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും. മലയോര ജനതയ്ക്ക് അവരുടെ ഉല്പന്നങ്ങൾ മികച്ച വിലയ്ക്ക് വിറ്റഴിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കോന്നി എം.എൽ.എകെ യു ജനീഷ് കുമാര്‍ പറഞ്ഞു.
ഒരു മാസത്തിനകം ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.