കോന്നി വാര്‍ത്ത : കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് കോളേജുകളായ ഉദുമ, കാസർകോട് ജില്ല (ഫോൺ: 0467-2233935), മുട്ടത്തറ, തിരുവനന്തപുരം ജില്ല (0471-2300660) എന്നിവിടങ്ങളിൽ ബി.എസ്‌സി നഴ്‌സിംഗ് എൻ.ആർ.ഐ സീറ്റിൽ ഓരോ സീറ്റ് ഒഴിവുണ്ട്. സിമെറ്റിലെ ബി.എസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റിൽ മുൻപ് അപേക്ഷിച്ചിട്ടുള്ള എൻ.ആർ.ഐ സീറ്റിൽ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി നാലിനകം [email protected] ൽ കത്ത് നൽകണം. www.simet.kerala.gov.in ൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ:0471-2302400, www.simet.in.