Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍



ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാമ്പിനിയില്‍ ഉള്‍പ്പെടുന്ന അഞ്ചേക്കര്‍ കോളനി), വാര്‍ഡ് 1 (വയ്യാറ്റുപുഴയില്‍ ഉള്‍പ്പെടുന്ന വയ്യാറ്റുപുഴ മര്‍ത്തോമ പള്ളി മുതല്‍ സംരക്ഷിത വനമേഖല വരെ ഉള്‍പ്പെടുന്ന തേരകത്തും മണ്ണ് പ്രദേശം) ,എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കരിക്കാട്ടില്‍ കോളനി ,വാളക്കുഴി, പുല്ലേലമണ്‍, തടിയൂര്‍ ടൗണ്‍,വരിക്കാനിക്കല്‍ എന്നിവയുടെ 7-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 11 (കരിക്കാട്ടില്‍ കോളനി ,വാളക്കുഴി, പുല്ലേലമണ്‍, തടിയൂര്‍ ടൗണ്‍, വരിക്കാനിക്കല്‍ എന്നിവയുടെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (അള്ളുങ്കല്‍), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാലക്കാത്തറ ഭാഗം മുതല്‍ ചരിവുകാലായില്‍ ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 29 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (തോട്ടപ്പുഴ ഭാഗം), വാര്‍ഡ് 6 (ചിറയില്‍പ്പടി ഭാഗം) പ്രദേശങ്ങളെ ഡിസംബര്‍ 30 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

error: Content is protected !!