Trending Now

മകരവിളക്ക് തീര്‍ഥാടനം: ശബരിമല ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും

Spread the love

ഭക്തര്‍ക്ക് പ്രവേശനം 31 മുതല്‍ ജനുവരി 19 വരെ….

….. പ്രതിദിനം 5000 പേര്‍ക്ക് വീതം ദര്‍ശന അനുമതിക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് (28.12.2020) വൈകുന്നേരം ആറിന് ആരംഭിക്കും…..

….. 31 മുതല്‍ ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് – 19 ആര്‍ ടി പി സി ആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം……

…..നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല…..

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് തുറക്കും. 31ന് പുലര്‍ച്ചെ മുതല്‍ക്കെ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല നട അടയ്ക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് (28.12.2020) വൈകുന്നേരം ആറു മുതല്‍ ആരംഭിക്കും. www.sabarimalaonline.org എന്നതാണ് ബുക്കിംഗ് സൈറ്റ്.
തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. 31 മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് – 19 ആര്‍ ടി പി സി ആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല.

error: Content is protected !!