Trending Now

പ്രമാടം ഗ്രാമപഞ്ചായത്തില്‍ നവനീത് പ്രസിഡന്‍റ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം പഞ്ചായത്തിലെ 19 വാര്‍ഡില്‍ 10 ഉം പിടിച്ചെടുത്ത് ചരിത്ര വിജയം കൊയ്ത എല്‍ ഡി എഫില്‍ രണ്ടാം വാര്‍ഡായ പാലമറൂര്‍നിന്നും വിജയിച്ച  നവനീതിനെ (30 ) പഞ്ചായത്ത് പ്രസിഡന്‍റാക്കുവാന്‍ സി പി ഐ എം അനുമതി നല്‍കി .
രണ്ടു പതിറ്റാണ്ടായി യു ഡി എഫ് കുത്തകയായിരുന്നു പ്രമാടം പഞ്ചായത്ത് . പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു . 1953 മുതല്‍ യു ഡി എഫ് കോട്ടയായായിരുന്നു ഈ പഞ്ചായത്ത് . യു ഡി എഫിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത് . 2 സീറ്റ് എന്‍ ഡി യെ പിടിച്ചു .
16 വര്‍ഷമായി നവനീത് കലാ രംഗത്ത് സജീവമാണ് . നാടന്‍ പാട്ടുകളിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചു . ചെറുപ്പകാലം മുതല്‍ ഇടത് പക്ഷത്തിനൊപ്പം നിന്നു .

error: Content is protected !!