Trending Now

പഠിച്ചത് തൊഴുത്തിൽ പശുക്കൾക്ക് അരികിലിരുന്ന് അഭിമാനമായി ജഡ്ജി പദവിയിലേക്ക് ഉയർന്ന 26 കാരി

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വപ്നങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ കഷ്ടപ്പെടുകയും വേണം. തന്റെ സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ കഠിനാധ്വാനം ചെയ്ത യുവതിയാണ് 26 കാരിയായ സൊനാൽ ശർമ്മ. ഉദയ്പൂർ സ്വദേശിയായ സൊനാൽ ശർമ്മ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നും രാജസ്ഥാൻ സെക്ഷൻസ് കോടതിയിലെ ജഡ്ജിന്റെ പദവിയിലേക്കാണ് ഉയർന്നിരിക്കുന്നത്.

ക്ഷീര കർഷകനായ ഖ്യാലി ലാൽ ശർമയുടെ നാലുമക്കളിൽ രണ്ടാമത്തെ ആളാണ് സൊനാൽ. കഷ്‌ടപ്പാടുകൾ നിറഞ്ഞ കുടുംബത്തിൽ ജനിച്ച സൊനാൽ രാജസ്ഥാൻ സെക്ഷൻസ് കോർട്ടിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയാണ് ഇപ്പോൾ നിയമിക്കപ്പെട്ടിരിക്കുകയാണ്. വലിയ വീടോ സൗകര്യങ്ങളോ ഒന്നുംതന്നെ ഇല്ലാതിരുന്ന സൊനാൽ തൊഴുത്തിൽ പശുക്കൾക്ക് അരികിൽ ഇരുന്നാണ് പഠനം പൂർത്തിയാക്കിയത്. ഒഴിവ് സമയങ്ങളിൽ അച്ഛനൊപ്പം പശുക്കളെ പരിപാലിച്ചും, തൊഴുത്ത് വൃത്തിയാക്കിയും പാൽ വിതരണം ചെയ്തുമൊക്കെ സൊനാൽ അച്ഛനെ സഹായിച്ചിരുന്നു.

error: Content is protected !!