Trending Now

കുളത്തുമണ്ണില്‍ കാട്ടാന വാഴക്കൃഷി നശിപ്പിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഏത്തക്കുലയ്ക്കുള്ള വിലയിടിവിന് ഒപ്പം കാട്ടാനയുടെ ആക്രമണം കൂടിയായപ്പോൾ കുളത്തുമൺ നന്ത്യാട്ട് തോമസ് ജോസഫിന് ലക്ഷങ്ങളുടെ നഷ്ടം.ക്രിസ്‌മസ് ദിനത്തിൽ രാത്രിയിൽ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കയറിയ കാട്ടാന കുലച്ചുനിന്ന ഏത്തവാഴകൾ വ്യാപകമായി നശിപ്പിച്ചു.

നൂറിലധികം വാഴകളാണ് നശിപ്പിച്ചത്.ഏക്കർ കണക്കിന് സ്ഥലത്താണ് തോമസ് ജോസഫും സഹോദരങ്ങളും ചേർന്ന് വാഴ കൃഷി ചെയ്യുന്നത്. വനാതിർത്തിയോടെ ചേർന്നാണ് ഇവരുടെ കൃഷിയിടം. വനംവകുപ്പ് സോളാർ വേലി ഉൾപ്പടെ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞുവെങ്കിലും അതിനും നടപടിയായിട്ടില്ല.വേനല്‍ കടുത്തതോടെ കാട്ടാനകള്‍ കൂട്ടമായി ഈ മേഖലയില്‍ താവളം ഉറപ്പിച്ചു .

error: Content is protected !!