Trending Now

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം, തിരുത്താം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും ബൂത്ത് മാറ്റത്തിനും മണ്ഡലം മാറ്റത്തിനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുവാനും (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍) ഡിസംബര്‍ 31 വരെ www.nvsp.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

പുതുതായി പേര് ചേര്‍ക്കുന്നതിനും മണ്ഡലം മാറുന്നതിനും ഫോറം നമ്പര്‍ ആറും ബൂത്ത് മാറ്റത്തിന് ഫോറം നമ്പര്‍ എട്ട് എ യും തിരുത്തലുകള്‍ വരുത്തിതിന് ഫോറം നമ്പര്‍ എട്ടും പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം നമ്പര്‍ ആറ് എയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് ഫോറം നമ്പര്‍ ഏഴിലുമാണ് അപേക്ഷിക്കേണ്ടത്.

error: Content is protected !!