Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

 

ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അതത് വരാണാധികള്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. കളക്ടറേറ്റില്‍ ജില്ലാ വരാണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് മുതിര്‍ന്ന അംഗമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ പി. ജോസഫ്, സി.കെ. ലതാകുമാരി, രാജി പി. രാജപ്പന്‍, ജെസി അലക്സ്, ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍, ലേഖ സുരേഷ്, ജിജോ മോഡി, റോബിന്‍ പീറ്റര്‍, ബീനാ പ്രഭ, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ആര്‍. അജയകുമാര്‍, സാറാ ടീച്ചര്‍, ജിജി മാത്യു, അജോ മോന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ആദ്യ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മുതിര്‍ന്ന അംഗമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നത്.
വീണാ ജോര്‍ജ് എംഎല്‍എ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.സി.ഇ.ഡബ്ല്യൂ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ.കെ.അനന്തഗോപന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടി എ.പി. ജയന്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍, എഡിഎം അലക്സ് പി. തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍. നന്ദകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അതത് വരാണാധികള്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു.

error: Content is protected !!