കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021-23 കാലയളവിലേക്കുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താത്കാലിക സെലക്ട് ലിസ്‌ററ് പ്രസിദ്ധീകരിച്ചു.
ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി നേരിട്ടോ അല്ലെങ്കില്‍ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരമോ പരിശോധിക്കാം. പരാതിയുളളവര്‍ ഈ മാസം 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 224810.