വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനായി ഡിസംബര്‍ 21ന് രാവിലെ 10 മുതല്‍ 3.30 വരെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്യാമ്പുകളില്‍ എത്തി അപേക്ഷകള്‍ നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.