കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്ലാ വീടുകളിലും നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും, മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപത്തിന് അര ശതമാനം പലിശ കൂടുതൽ നൽകുന്നതിനും ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
എല്ലാ നിക്ഷേപത്തിനും പരിപൂർണ്ണ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.വിജയ വിൽസൺ, ജോജു വർഗ്ഗീസ്സ്, കെ പി നസ്സീർ, അനിത എസ്സ് കുമാർ,കെ പി പ്രഭാകരൻ, മാത്യു വർഗ്ഗീസ്സ്, റ്റി ശ്യാമള മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.