Trending Now

അരുവാപ്പുലം പഞ്ചായത്തില്‍ ഇടതിന് പൂര്‍ണ്ണ ആധിപത്യം : പ്രസിഡന്‍റാകുവാന്‍ യോഗ്യത പട്ടികയില്‍ രണ്ടു പേര്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ തോട്ടം മേഖലയും ആദിവാസി മേഖലയും ഉള്‍പ്പെടുന്ന അരുവാപ്പുലം പഞ്ചായത്തിന്‍റെ ഭരണം ഇടത് പക്ഷത്തിന് കിട്ടിയതിന് പിന്നില്‍ കോന്നി എം എല്‍ എ തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ ജനം ഏറ്റെടുത്തു എന്നതിന് സൂചനയാണ് .

വെട്ടവും വെളിച്ചവും ഇല്ലാത്ത ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനിയില്‍ കോടികളുടെ പദ്ധതി തയാറാക്കി ഭൂഗര്‍ഭ പാതയിലൂടെ അവര്‍ക്ക് വൈദ്യുതി എത്തിച്ചത് എല്‍ ഡി എഫിന്‍റെ നേട്ടമായി .യു ഡി എഫില്‍ നിന്നും ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തത് വികസന നേട്ടം നിരത്തിയാണ് .

എല്‍ ഡി എഫ് ഒറ്റയ്ക്ക് ഇവിടെ ഭരിക്കും . പതിനഞ്ചു വാര്‍ഡില്‍ ഒന്‍പത് വാര്‍ഡില്‍ എല്‍ ഡി എഫ് മികച്ച വിജയം കണ്ടു . യു ഡി എഫ് വെറും 4 സീറ്റില്‍ ഒതുങ്ങി . എന്‍ ഡി എ യ്ക്കു അക്കൊണ്ട് തുറക്കാന്‍ കഴിഞ്ഞില്ല .കോണ്‍ഗ്രസ്സ് റിബലായി സ്വതന്ത്രനായി മല്‍സരിച്ച ഒരാള്‍ ജയിച്ചു .

വനിത ഇവിടെ പ്രസിഡന്‍റ് സ്ഥാനത്തിന് അര്‍ഹയാണ് . അങ്ങനെ വരുമ്പോള്‍ പ്രധാനമായും രണ്ടു പേരുകള്‍ ആണ് ചര്‍ച്ചയാകുന്നത് . കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും 145 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വീണ്ടും ജയിച്ച പി സിന്ധു , ഊട്ടുപാറ വാര്‍ഡില്‍ നിന്നും 69 വോട്ടിന് ജയിച്ച 21 വയസ്സുള്ള രേഷ്മ മറിയം റോയി എന്നിവരുടെ പേരുകള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉള്ളത് .

സിന്ധു രണ്ടാം തവണയാണ് കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും ജയിക്കുന്നത് .അങ്ങനെ വരുമ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തിന് ആദ്യ പരിഗണന സിന്ധുവിന്‍റെ പേരിന് തന്നെയാണ് .
സി പി ഐ (എം) അരുവാപ്പുലം കല്ലേലി ലോക്കല്‍ കമ്മറ്റി അംഗം , മഹിളാ അസ്സോസിയേഷന്‍ ഏരിയ കമ്മറ്റി അംഗം , തോട്ടം തൊഴിലാളി യൂണിയന്‍ ജില്ലാ നേതാവ് തുടങ്ങിയ നിലകളില്‍ സിന്ധു മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നത് . മുന്‍ഗണന പരിശോധിച്ചാല്‍ പി സിന്ധുവിന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നല്‍കണം എന്നാണ് തോട്ടം മേഖലയില്‍ നിന്നുള്ള ആവശ്യം .

എസ്സ് എഫ് ഐ , ഡി വൈ എഫ് ഐ സംഘടകളിലൂടെ ആണ് രേഷ്മ മറിയം റോയി വന്നത് എങ്കിലും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാര്‍ഡ് മെംബര്‍ എന്ന ബഹുമതിയാണ് രേഷ്മയുടെ പേരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ട് വരാന്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരണം നടക്കുന്നത് . പ്രസിഡന്‍റ് സ്ഥാനത്തിന് ആര് അര്‍ഹയാകുമെന്ന് പാര്‍ട്ടി തീരുമാനിക്കും . വൈസ് പ്രസിഡന്‍റ് സ്ഥാനം സി പി ഐയ്ക്ക് ആണ് .

വര്‍ഗീസ് ബേബിയിലൂടെ അരുവാപ്പുലം ബ്ലോക്കും എല്‍ ഡി എഫ് കയ്യിലായതോടെ മലയോര മേഖലയായ അരുവാപ്പുലം ,കല്ലേലി ,കൊക്കാത്തോട് പ്രദേശങ്ങളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് ജനം പ്രതീക്ഷിക്കുന്നു . കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ നിരവധി വികസന കാര്യങ്ങള്‍ ഈ മേഖലയില്‍ ലഭിച്ചു . ഇനിയും നിരവധി പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കും എന്നറിയുന്നു .അതില്‍ പ്രധാനം ആവണിപ്പാറയില്‍ പാലം എന്നതാണ് .നിലവില്‍ ഉള്ള വനം വകുപ്പ് തടസ്സങ്ങള്‍ മാറ്റിയെടുക്കാന്‍ എം എല്‍ എയ്ക്കു കഴിയും .

കൊക്കാത്തോട്ടില്‍ ജനഹിതം അറിഞ്ഞുള്ള വികസനം ഉണ്ടാകും . കൊക്കാത്തോട്ടിലെ നെല്ലിക്കാപ്പാറയും , കൊക്കാത്തോടും അടങ്ങുന്ന രണ്ടു വാര്‍ഡും എല്‍ ഡി എഫ് ആണ് ജയിച്ചത് .

error: Content is protected !!