Trending Now

അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്

 

കോന്നി : അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്‌. റോഡിനോട് ചേര്‍ന്ന് വളവില്‍ ആണ് പോസ്റ്റ് . വാഹനങ്ങൾക്ക് ഭീഷണിയായ പോസ്റ്റ് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചു അപകടം വരുമ്പോൾ മാത്രമേ അവിടുന്ന് മാറ്റുകയുള്ളോ എന്നു നാട്ടുകാര്‍ കെ എസ് ഇ ബിയോട് ചോദിക്കുന്നു . പലതവണ ജനങ്ങൾ പരാതി അറിയിച്ചിരുന്നു. എന്നാല്‍ അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല .ഈ പോസ്റ്റ് അതീവ അപകടാവസ്ഥയില്‍ ആണ് . കെ എസ് ഇ ബി നടപടി സ്വീകരിക്കണം എന്നു പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചു .

(ഫോട്ടോ : ജയൻ ചെങ്ങറ)

error: Content is protected !!