കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ പോലീസ് അല്ലെങ്കില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ നിലവില്‍ ഉളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദേ്യാഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത:ആര്‍മി,നേവി,എയര്‍ഫോഴ്‌സ്,ബി.എസ്.എഫ് ,സി.ആര്‍.പി.എഫ്,സി.ഐ.എസ്.എഫ്.,എന്‍.എസ്.ജി.,എസ്.എസ്.ബി.,ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം (വനിതകള്‍ മാത്രം).
വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.പ്രായപരിധി 35 – 58.ദിവസ വേതനം- 765 രൂപ (പ്രതിമാസ പരിധി 21,420 രൂപ).അവസാന തീയതി 2021 ജനുവരി 12. അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷ ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. യോഗ്യരായ ഉദേ്യാഗാര്‍ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.
പ്രായം കുറഞ്ഞ ഉദേ്യാഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. കായികക്ഷമതാ പരിശോധന തീയതി പിന്നീട് അറിയിക്കും.
അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് മൂന്ന് എണ്ണം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്,അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം.ഫോണ്‍: 9497920097, 9497920112.