Trending Now

ടെലിവിഷന്‍ ജേണലിസം :  അപേക്ഷ ക്ഷണിച്ചു

 

ടെലിവിഷന്‍ ജേണലിസം :  അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 30. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേയ്‌സ്മെന്റ് സഹായം എന്നിവ പഠനസമയത്തു ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷാഫോം ലഭിക്കും. ഓണ്‍ലൈന്‍ പഠനസൗകര്യം ഉണ്ടായിരിക്കും. അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8137969292. കെല്‍ട്രോണ്‍ നോളഡ്ജ്സെന്റര്‍, സെക്കന്‍ഡ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍ വിമണ്‍സ ്കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014.

error: Content is protected !!