കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരേ കിടപ്പിൽ നിന്ന് ഒരു വർഷത്തിന് ശേഷം കോന്നി നിവാസിയായ ഷെരീഫ് കാലൂന്നി നടക്കാൻ തുടങ്ങി. കോന്നി കുമ്മണ്ണൂർ പള്ളിപടിഞ്ഞാറ്റതിൽ ഷെരീഫിന്‍റെ (45) ജീവിതം തിരികെ കൊടുത്തത് ആലപ്പുഴ ചാരുംമ്മൂട് കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിലെ ഒരു സംഘം ഡോക്ടർമാരാണ്.
ഒരു വർഷം മുൻപ് വീട്ടിൽവച്ചുണ്ടായ വീഴ്ചയെത്തുടർന്നാണ് ഇടുപ്പെല്ല് തകർന്ന് ഷെരീഫ് കിടപ്പിലായത്.പല ആശുപത്രികളിലും പോയെങ്കിലും പുരോഗതിയുണ്ടായില്ലെന്ന് ഷെരീഫ് പറയുന്നു. ഒടുവില്‍ കറ്റാനം സെന്റ് തോമസ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ.ജെറി മാത്യുവിനെ സമീപിച്ചു.ഡോ.ജെറി മാത്യുവിന്‍റെ നിർദേശ പ്രകാരം ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ ഷെരീഫിന്‍റെ ഇടുപ്പെല്ല് മാറ്റിവച്ചു. ഇതോടെ ആരോഗ്യത്തിൽ പുരോഗതി കണ്ടു .ഡോക്ടർ ജെറിയെ കൂടാതെ ഡോ.സുരേഷ് കോശി, അനസ്തസിസ്റ്റ് ഡോക്ടർ അശ്വനി എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത് .
ഓർത്തോപീഡിക് സർജൻ ഡോ.ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ നിരവധി ആളുകള്‍ക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ നടത്തി വിജയകരമാക്കിയിട്ടുണ്ട് . കോന്നിയടക്കമുള്ള ആശുപത്രികളില്‍ ഡോ.ജെറി മാത്യു സേവനം അനുഷ്ഠിച്ചിട്ടുണ്ട് .