കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് ഔദ്യോധിക സ്ഥാനാര്‍ഥിക്കു എതിരെ മല്‍സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കി .
രണ്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഷീജ എബ്രഹാമിനെയും അഞ്ചാം വാര്‍ഡില്‍ മല്‍സരിക്കുന്ന റോജി ബേബിയെയും കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ കമ്മറ്റി പുറത്താക്കിയതായി കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്സ് സന്തോഷ് കുമാര്‍ അറിയിച്ചു