നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി . ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ബേക്കല്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്ഡ് നടത്തുന്നത്.ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാര്‍ സാധാരണ താമസിക്കുന്നത്. അതിനാലാണ് ഓഫീസില്‍ പരിശോധന നടത്തുന്നത്.
ബേക്കല്‍ പോലീസിന്റെ നിര്‍ദേശപ്രകാരം, പത്തനാപുരത്തെ ഓഫിസില്‍ പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘവും കൊട്ടാരക്കര ഓടനാവട്ടത്തെ പ്രദീപിന്റെ വീട്ടില്‍ കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്. കേസില്‍ ഇന്നാണ് പ്രദീപ് കുമാറിന് കോടതി ജാമ്യം കിട്ടിയത് . കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഓഫീസിലുണ്ടായിരുന്നില്ല.