ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാ തീര്‍ഥാടകരും പാലിക്കണം.
സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതിനാല്‍ നെയ്യഭിഷേകം മുന്‍വര്‍ഷങ്ങളിലെ പോലെ നടത്താന്‍ കഴിയില്ല. ഭക്തരുടെ നെയ്തേങ്ങ ദേവസ്വം ജീവനക്കാര്‍ വഴി അഭിഷേകം നടത്താനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.