നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി നാലുപേർ പിടിയിൽ. ബന്ദിപ്പൂർ,തുമകൂരു, ബെല്ലാരി, നാഗർഹോളെ വനമേഖലകളിൽനിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളിൽനിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പോലീസ്സിന്‍റെ കണ്ടെത്തൽ.
മൈസൂരു സ്വദേശികളായ കാർത്തിക് (28), പ്രശാന്ത് കുമാർ (34), ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാർ (46) എന്നിവരെയാണ് കത്രിഗുപ്പെ പോലീസ് അറസ്റ്റ് ചെയ്തത് . പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയിൽവെച്ച് സംഘം പിടിയിലായത്.
കാട്ടു പന്നിയുടെ തോലും ഇവരില്‍ നിന്നു ലഭിച്ചു . ഇവര്‍ നേരിട്ടാണൊ വന്യ മൃഗങ്ങളെ വേട്ടയാടിയത് എന്നു പരിശോധിക്കുന്നു . അതോ ഗ്രാമീണരില്‍ നിന്നോ വേട്ടക്കാരില്‍ നിന്നോ പണം നല്‍കി വാങ്ങിയത് ആണോ എന്നും അന്വേഷിക്കുന്നു . ആഭരണം ,അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ ആണ് വന്യ മൃഗങ്ങളുടെ അവയവങ്ങള്‍ ശേഖരിക്കുന്നത് .