കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പൊട്ടിത്തെറിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. വിജിലന്‍സ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിയമം എന്തെന്ന് തീരുമാനിക്കുന്നതു വിജിലന്‍സല്ലെന്നും തോമസ് ഐസക് പറഞ്ഞു.
സുതാര്യമായ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയിലെ ദിവസേനയുള്ള വരുമാനം ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. ലോട്ടറി പോലെ പണം അടയ്ക്കണമെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്. വിജിലന്‍സ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിയമത്തിന്റെ പ്രശ്‌നമാണിത്. പ്രവാസിചിട്ടിയുടെ പണം കിഫ്ബി ബോണ്ടുകളായാണ് നിക്ഷേപിക്കുന്നത്.
കെഎസ്എഫ്ഇയിലെ അഴിമതി കണ്ടെത്തിയതില്‍ മന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.