Trending Now

നല്ല നടപ്പിന് ആദ്യം “തലയെ” പോലീസ് ക്യാമ്പില്‍ അയക്കുക

നല്ല നടപ്പിന് ആദ്യം “തലയെ” പോലീസ് ക്യാമ്പില്‍ അയക്കുക

പോലീസ് എന്നാല്‍ എന്ത് . സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്‍റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസം‌വിധാനത്തിന്‍റെ ഒരു വിഭാഗമാണ്‌ പോലീസ്. ആ ഭരണ സംവിധാനത്തിന്‍റെ താളം പിഴക്കുമ്പോള്‍ അതിനു കീഴില്‍ ഉള്ള എല്ലാ അവയവ സംവിധാനവും താളം തെറ്റും
കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞു പോയെങ്കില്‍ അതിനു കാരണം തലയുടെ തലേവിധി ആണ് .

സംസ്ഥാന പോലീസ് “തലയെ” ആദ്യം ക്യാമ്പില്‍ അയച്ചു നല്ല നടപ്പിന് വേണ്ടി വ്യായാമം ചെയ്യിക്കണം.
പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുന്നവരെ സമൂഹ മധ്യത്തില്‍ അധിക്ഷേപിക്കുന്ന പൊലീസുകാരെ സ്ഥലം മാറ്റിയാല്‍ പോര .ജോലിയില്‍ നിന്നും എന്നത്തേക്കുമായി പിരിച്ചു വിടണം .ഞാന്‍ പോലീസ് എന്ന അതി ഹുങ്കും അഹങ്കാരവും തലയ്ക്ക് മത്ത് പിടിച്ച പൊലീസുകാരെ ഉടനടി പിരിച്ചു വിടണം

 

തെരുവോര കച്ചവടക്കാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാതെ ഉപജീവന മാര്‍ഗങ്ങള്‍ തല്ലി ഉടയ്ക്കുന്ന പോലീസുകാരും ,പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുന്ന ആളുകളെ അസഭ്യം പറഞ്ഞു ഓടിക്കുന്ന പോലീസുകാരും ജന സമൂഹത്തെആക്ഷേപിക്കുന്നു .
ബഹുമാന്യ പോലീസ് മന്ത്രി ഇതാണോ നിങ്ങളുടെ പോലീസ് നയം .
ഈ നയവുമായി പൊതു ജന സേവനത്തിന് ഇറങ്ങരുത് . നിങ്ങളുടെ താഴെ ഉള്ള ഡി ജി പി യെ ആദ്യം പോലീസ് ക്യാമ്പില്‍ അയച്ചു മാതൃക ആകണം .

സമൂഹത്തില്‍ പോലീസിന് ചീത്ത പേര് ഉണ്ടാക്കുന്ന പോലീസുകാരുടെ ലിസ്റ്റ് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍ ഉണ്ട് .ആ ഫയല്‍ എടുത്തു ചുമന്ന വര വരയ്ക്കുക .
കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ മാതൃക ആകണം . ഇല്ലെങ്കില്‍ ജനഹിതം അറിയും

error: Content is protected !!