Trending Now

നിവാര്‍ ചുഴലിക്കാറ്റ്: ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത

 

നിവാര്‍ ചുഴലിക്കാറ്റ് കരയിലേക്ക് എത്തുന്നു . ആദ്യ ഭാഗമാണ് കര തൊട്ടത്. പുതുച്ചേരിയുടെ വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മധ്യഭാഗം കരയോട് അടുക്കുന്നു. പുതുച്ചേരിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശുമെന്ന് വിവരം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത. ചുഴലിക്കാറ്റ് കടലൂരിന് 50 കിലോ മീറ്ററും, പുതുച്ചേരിക്ക് 40 കിലോമീറ്ററും ചെന്നൈയ്ക്ക് 115 കിലോ മീറ്ററും അരികിലെത്തി.

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഒരു ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും പുതുച്ചേരി ലഫ്‌റ്റെനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അഭ്യര്‍ത്ഥിച്ചു. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 5000 ഘനയടി വെള്ളം തുറന്നുവിട്ടു.മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിനാളെ രാവിലെ ഏഴ് മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തി

error: Content is protected !!