Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്തുനിന്നു വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 266 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 61 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, പറക്കോട്, പന്നിവിഴ, അടൂര്‍) 14
2 പന്തളം
(കുരമ്പാല, തോന്നല്ലൂര്‍, മങ്ങാരം, പൂഴിക്കാട്, മുടിയൂര്‍കോണം, പന്തളം) 12
3 പത്തനംതിട്ട
(വെട്ടിപ്രം, കുമ്പഴ, കണ്ണംകര) 7
4 തിരുവല്ല
(ആലംതുരുതതി, മന്നംകരചിറ, മുത്തൂര്‍, കാവുംഭാഗം, കുറ്റപ്പുഴ) 10
5 ആനിക്കാട്
(ആനിക്കാട്, നൂറോമ്മാവ്) 5
6 ആറന്മുള 1
7 അരുവാപുലം
(കുമ്മണ്ണൂര്‍, നെല്ലിയ്ക്കാപ്പാറ, ഐരവണ്‍) 4
8 അയിരൂര്‍
(നെല്ലിയറ, കൈതകോടി, അയിരൂര്‍ നോര്‍ത്ത്) 3
9 ചെന്നീര്‍ക്കര
(മുട്ടത്തുകോണം) 2
10 ചിറ്റാര്‍
(വില്ലൂന്നിപ്പാറ, ചിറ്റാര്‍) 4
11 ഏറത്ത്
(തുയവൂര്‍ നോര്‍ത്ത്, വയല, നെല്ലിമുകള്‍, വടക്കടത്തുകാവ്) 8
12 ഇലന്തൂര്‍
(ഇലന്തൂര്‍) 2
13 ഏനാദിമംഗലം 1
14 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, ഓതറ വെസ്റ്റ്, വളളംകുളം) 7
15 ഏഴംകുളം
(കൈതപ്പറമ്പ്, ഏനാത്ത്, അറുകാലിക്കല്‍ വെസ്റ്റ്, തൊടുവക്കാട്, ഇളങ്ങമംഗലം) 9
16 എഴുമറ്റൂര്‍
(വാളക്കുഴി, എഴുമറ്റൂര്‍) 5
17 കടമ്പനാട്
(തുവയൂര്‍, തുവയൂര്‍ സൗത്ത്, മണ്ണടി, കടമ്പനാട് നോര്‍ത്ത്, കടമ്പനാട്) 24
18 കടപ്ര 1
19 കലഞ്ഞൂര്‍
(കൂടല്‍, പാടം, കലഞ്ഞൂര്‍) 6
20 കല്ലൂപ്പാറ
(പരിയാരം, കല്ലൂപ്പാറ) 3
21 കവിയൂര്‍
(കവിയൂര്‍) 7
22 കൊടുമണ്‍
(ഐക്കാട്, കൊടുമണ്‍ ഈസ്റ്റ്, അങ്ങാടിക്കല്‍, കൊടുമണ്‍ചിറ) 16
23 കോയിപ്രം
(പുല്ലാട്) 3
24 കോന്നി
(മങ്ങാരം, പയ്യനാമണ്‍, അതുമ്പുംകുളം) 9
25 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 2
26
27 കോഴഞ്ചേരി
(മാരാമണ്‍, കോഴഞ്ചേരി) 3
28 കുളനട
(മാന്തുക, കുളനട, പനങ്ങാട്) 10
29 കുന്നന്താനം
(ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി, കുന്നന്താനം) 8
30 കുറ്റൂര്‍
(തെങ്ങേലി, വെണ്‍പാല, കുറ്റൂര്‍) 6
31 മല്ലപ്പള്ളി
(മല്ലപ്പളളി) 9
32 മെഴുവേലി
(ഉളളന്നൂര്‍, ഇലവുംതിട്ട) 3
33 മൈലപ്ര 1
34 നാറാണമ്മൂഴി
(കുടമുരുട്ടി, നാറാണമ്മൂഴി) 2
35 നാരങ്ങാനം 1
36 നെടുമ്പ്രം
(പൊടിയാടി, കല്ലുങ്കല്‍, നെടുമ്പ്രം) 10
37 നിരണം
(നിരണം, നിരണം നോര്‍ത്ത്) 6
38 പള്ളിക്കല്‍
(പാറക്കുട്ടം, പളളിക്കല്‍, കരിമുളയ്ക്കല്‍, പഴകുളം, പെരിങ്ങനാട്) 10
39 പന്തളം-തെക്കേക്കര
(കീരുകുഴി, പാറക്കര, തട്ട, മല്ലിക, പെരുംമ്പുളിയ്ക്കല്‍) 11
40 പെരിങ്ങര
(ആലംതുരുത്തി, മേപ്രാല്‍, ചാത്തങ്കേരി, പെരിങ്ങര) 10
41 പ്രമാടം 1
42 പുറമറ്റം
(വെണ്ണിക്കുളം, മുണ്ടമല) 4
43 റാന്നി
(റാന്നി) 5
44 റാന്നി അങ്ങാടി 1
45 സീതത്തോട് 1
46 തണ്ണിത്തോട്
(എലിമുളളുംപ്ലാക്കല്‍, കരിമാന്‍തോട്) 2
47 തോട്ടപ്പുഴശേരി
(മാരാമണ്‍, ചിറയിറമ്പ്) 4
48 തുമ്പമണ്‍
(തുമ്പമണ്‍) 2
49 വടശേരിക്കര
(പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 9
50 വള്ളിക്കോട്
(വള്ളിക്കോട്) 2
51 മറ്റ് ജില്ലക്കാര്‍ 1

പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആന്ധ്ര സ്വദേശികളായ മൂന്നു പേരെ പ്രസ്തുത സംസ്ഥാനത്തിന്റെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 19432 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15634 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നവംബര്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ച പയ്യനാമണ്‍ സ്വദേശിനി (64) നവംബര്‍ 22ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ കാരണം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 12 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 169 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17384 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1931 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1807 പേര്‍ ജില്ലയിലും, 124 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 111
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 28
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 63
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 126
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 59
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 67
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 74
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 34
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 64
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 836
11 സ്വകാര്യ ആശുപത്രികളില്‍ 103
ആകെ 1565

ജില്ലയില്‍ 3717 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2884 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4145 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 126 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 164 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 10746 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 115249, 746, 115995.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 94078, 1158, 95236.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3742, 123, 3865.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3904, 20, 3924.
6 സി.ബി.നാറ്റ് പരിശോധന 255, 0, 255.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 217713, 2047, 219760.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1403 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3450 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1649 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.54 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.25 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 58 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1208 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!