Trending Now

തദ്ദേശ തിരഞ്ഞെടുപ്പിന് 1,72,331 പുതിയ വോട്ടർമാർ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിസംബർ 8, 10, 14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 1,72,331 കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടർമാരും, 81,821 സ്ത്രീ വോട്ടർമാരും, ട്രാൻസ്‌ജെന്റേഴ്‌സ് വിഭാഗത്തിൽ 3 പേരുമാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളത്. പുതിയ വോട്ടർമാരുടെ ലിസ്റ്റ് ജില്ല തിരിച്ച് ചുവടെ ചേർക്കുന്നു.

ജില്ല പുരുഷൻമാർ സ്ത്രീകൾ ട്രാൻസ്‌ജെന്റർ ആകെ
തിരുവനന്തപുരം 6942 6804 0 13,746
കൊല്ലം 5536 5311 0 10,847
പത്തനംതിട്ട 2183 1971 0 4,154
ആലപ്പുഴ 4642 4535 0 9,177
കോട്ടയം 3612 3316 0 6,928
ഇടുക്കി 2360 2246 0 4,606
എറണാകുളം 7925 7417 0 15,342
തൃശ്ശൂർ 9224 8865 0 18,089
പാലക്കാട് 7568 6666 1 14,235
മലപ്പുറം 19150 15303 0 34,453
കോഴിക്കോട് 9798 8892 2 18,692
വയനാട് 1759 1542 0 3,301
കണ്ണൂർ 6155 5794 0 11,949
കാസർഗോഡ് 3653 3159 0 6,812
ആകെ 90507 81821 3 1,72,331

error: Content is protected !!