Trending Now

കോന്നി പോലീസ് ആരുടെ പക്ഷവും ചേരരുത്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം മാന്യ വിലാസത്തോടെ ഇപ്പോള്‍ റിമാന്‍റില്‍ കഴിയുന്ന പോപ്പുലര്‍ ഉടമകളെ തൊട്ട് തലോടി നില്‍ക്കുന്ന ഒരു സംഘം പോലീസ് ജീവനക്കാരോടു ഒന്നു പറയുവാന്‍ ആഗ്രഹിക്കുന്നു . നിങ്ങള്‍ പക്ഷം ചേര്‍ന്നോ അത് ജോലിയില്‍ നിന്നും രാജി വെച്ചിട്ടു ചെയ്തോ .ജോലിയില്‍ ഇരുന്നു കൊണ്ട് പോപ്പുലര്‍ ഉടമകളെ സഹായിക്കുന്ന ഈ ജീവനകാരെ സമൂഹ മധ്യത്തില്‍ തുറന്നു കാണിക്കേണ്ടി വരും .

പോപ്പുലര്‍ ഗുണ്ടകള്‍ (മുന്‍ ജീവനക്കാരില്‍ ചിലര്‍ ) രാത്രിയില്‍ പോപ്പുലര്‍ ഗ്രൂപ്പു വകയാര്‍ ആസ്ഥാന മന്ദിരത്തില്‍ എത്തി സമര സമിതിയുടെ ബാനര്‍ പോസ്റ്റര്‍ നശിപ്പിക്കുന്നു . പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ സംസാരിക്കുന്നവരെ ആക്ഷേപിക്കുന്നു . പോലീസില്‍ ഇന്ന് കിട്ടിയ പരാതി എങ്കിലും അന്വേഷിക്കുക . കൈമലര്‍ത്താതെ അന്വേഷിക്കുക .
കോടികളുടെ പണം തട്ടിയ ഗ്രൂപ്പിലെ രണ്ടു പ്രതികള്‍ ഇപ്പോള്‍ വിദേശത്ത് ഉണ്ട് .അവരെ പിടിക്കാന്‍ ഇനി സി ബി ഐ ഇറങ്ങുന്നു . പണം വാങ്ങിയ ബ്രാഞ്ച് മാനേജര്‍മാര്‍ സുഖമായി ഇറങ്ങി നടക്കുന്നു .കോടികള്‍ തട്ടിച്ച വലിയ തട്ടിപ്പിന് കൂട്ട് നിന്ന ജീവനക്കാരില്‍ പലരും പുതിയ കാറില്‍ വിലസുന്നു . ചിലര്‍ സിനിമ എടുത്തു തട്ടിയ പണം ചിലവഴിക്കുന്നു . ഇതെല്ലാം സാധാ ജനം കാണുന്നു .

പശുവിനെ കറന്നു കിട്ടിയ കുഞ്ഞ് പൈസ നാളെ ഉപകാരപ്പെടും എന്നു കരുതി നിക്ഷേപിച്ചവരെ പോലും വഞ്ചിച്ച ഇണ്ടിക്കാട്ടില്‍ റോയിയും കുടുംബവും ഇപ്പോള്‍ റിമാന്‍റ് പ്രതികള്‍ ആണെങ്കിലും കോടികള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ചിലര്‍ നിയമ പുസ്തകങ്ങള്‍ തേടി തിരുവനന്തപുരം ഓവര്‍ ബ്രിജിന് സമീപം ഉള്ള നിയമ പുസ്തക കടയില്‍ എത്തി . പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ ഉള്ള കേസുകള്‍ പിടിമുറുക്കുമ്പോള്‍ നിക്ഷേപകരെ സഹായിക്കാം എന്നു പറഞ്ഞു എത്തിയ രാഷ്ട്രീയ ആളുകള്‍ ഇപ്പോള്‍ മൌനത്തില്‍ ആണ് .