![](https://www.konnivartha.com/wp-content/uploads/2020/11/1081259166_0_0_1201_675_1200x675_80_0_0_4a2326297285b8d789820087549d90a5-880x528.jpg)
നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു.മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാരയ്ക്കലിനും മാമല്ലപുരത്തിനുമിടെ അതിതീവ്ര ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. 100 – 110 കിലോമീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വേഗം പ്രാപിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങള്‍ കടലൂരിലും രണ്ട് സംഘങ്ങള്‍ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്.രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ വിന്യലിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.