Trending Now

കോന്നിയില്‍ ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : എലിമുളളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുളള ഏതാനും സീറ്റിലേക്ക് ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷയുടെ പകര്‍പ്പും, അനുബന്ധരേഖകളും 350 രൂപ (എസ്.സി, എസ്.ടി 150 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം കോളജില്‍ നേരിട്ടോ [email protected] എന്ന അഡ്രസിലോ അയക്കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജ് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2382280, 8547005074, 9645127298.

error: Content is protected !!